ലൊക്കേഷന്‍ സ്‌കെച്ചിന് കൈക്കൂലി 1000 രൂപ; പരാതിയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം മറ്റൊരു സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും 1500 രൂപയും കൈക്കൂലി വാങ്ങിയിരുന്നു.

പത്തനംതിട്ട: ലൊക്കേഷന്‍ സ്‌കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി തുടര്‍ന്നാണ് വിജിലന്‍സെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും 1500 രൂപയും കൈക്കൂലി വാങ്ങിയിരുന്നു.

To advertise here,contact us