പത്തനംതിട്ടയിൽ തീപിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ എസ്എച്ച്ഒയ്ക്ക് പരിക്ക്

കെട്ടിടത്തിന് മുകളിൽ കയറി ഗ്ലാസ് പൊട്ടിക്കുന്നതിനിടെ ചില്ലുകയറിയാണ് അമൃത് സിങ് നായക്കിന് പരിക്കേറ്റത്

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കെട്ടിടത്തിന് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ എസ്എച്ച്ഒയ്ക്ക് പരിക്കേറ്റു. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ്‌ ഓഫീസർ അമൃത് സിങ് നായക്കിനാണ് പരിക്കേറ്റത്.

Also Read:

Kerala
മരുമകളുടെ മുറിയിൽ കയറരുതെന്ന് പറഞ്ഞത് പ്രകോപിപ്പിച്ചു; മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ 19കാരൻ; അറസ്റ്റിൽ

ഇന്ന് വൈകിട്ടോടെയാണ് സംഭവം. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് എത്തിയതായിരുന്നു എസ്എച്ച്ഒയും സംഘവും. കെട്ടിടത്തിന് മുകളിൽ കയറി ഗ്ലാസ് പൊട്ടിക്കുന്നതിനിടെ ചില്ലുകയറിയാണ് അമൃത് സിങ് നായക്കിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഉദ്യോഗസ്ഥനെ ഏനാത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് നാല് സ്റ്റിച്ചിട്ടു. ഇതിനിടെ കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി കെട്ടിടത്തിലെ തീ അണച്ചു.

content highlights : fire caught in Pathanamthitta; SHO injured while trying to douse the fire

To advertise here,contact us