മദ്യപിച്ചെത്തി ക്ഷേത്രത്തിലെ ആഴിയില്‍ ചാടി; 47കാരന് ഗുരുതര പൊള്ളല്‍

മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ് പെള്ളാലേറ്റത്

അടൂര്‍: പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ് (47) പെള്ളാലേറ്റത്. ഇന്നലെയാണ് സംഭവം.

Also Read:

Kerala
രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും

മകരവിളക്കിന്റെ ഭാഗമായി ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ ആഴി അടക്കമുള്ള ചടങ്ങുകള്‍ നടന്നിരുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ അനില്‍കുമാര്‍ ആഴിയിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തീ അണച്ച് അനില്‍ കുമാറിനെ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റതിനാല്‍ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- 47 year old man suffers severe burn in anandappally

To advertise here,contact us