വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽ

സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Live Updates: മികച്ച പോളിങ്ങ്, തിരഞ്ഞെടുപ്പ് ആഘോഷമാക്കി സംസ്ഥാനം

അതേസമയം മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

To advertise here,contact us