പാലക്കാട്: മുണ്ടൂരില്‍ വീടിന്റെ പില്ലറിനായി കുഴിച്ച വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ പാലക്കീഴ് ജഗദീഷ്- തുളസി ദമ്പതികളുടെ മകള്‍ അനുശ്രീ ആണ് മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെ കുട്ടി പില്ലര്‍ കുഴിയിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: mundur five year old girl dies after falling into water filled pit