മണ്ണാർക്കാട് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

എംഇഎസ് കല്ലടി കോളേജിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു

പാലക്കാട്: മണ്ണാര്‍ക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാണ്ടിക്കാട്ടില്‍ വീട്ടില്‍ അനില്‍ കുമാറിന്റ മകന്‍ ആദര്‍ശാണ് എംഇഎസ് കല്ലടി കോളേജിന് സമീപം കുഴഞ്ഞ് വീണത്. മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്.

Content Highlights: A Plus Two student of Kalladi Higher Secondary School in Mannarkkad, Palakkad, died after collapsing near MES Kalladi College. Despite receiving hospital care, his life could not be saved

To advertise here,contact us