അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ 52കാരിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു

പാലക്കാട്: അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപുഴയുടെ തീരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കറ്റ വിനോദ സഞ്ചാരി മരിച്ചു. നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്. ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നിൽക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. തേക്കുവട്ട ഭാഗത്ത് നിന്നും ആന വരുന്നുണ്ടെന്ന് വനപാലകര്‍ അറിയിച്ചിട്ടും പുഴയില്‍ നിന്നും യുവതിയും സംഘവും മാറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights: A tourist lost life in a wild elephant attack near the banks of the Bhavani River at Paripanthara in Attappadi

To advertise here,contact us