കാർ റോഡരികിലെ പാറയിൽ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്-അട്ടപ്പാടി അതിർത്തി പ്രദേശമായ മുള്ളിയിലാണ് അപകടമുണ്ടായത്

പാലക്കാട്: തമിഴ്‌നാട്-പാലക്കാട് അതിര്‍ത്തിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി സ്വദേശികളായ രാജ് കണ്ണന്‍, ടിഡി ബോജന്‍, രാധിക എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്-അട്ടപ്പാടി അതിർത്തി പ്രദേശമായ മുള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

മരണ വീട്ടില്‍ പോയതിന് ശേഷം മഞ്ചിക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച വാഹനം റോഡരികിലെ പാറയിൽ ഇടിച്ച് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. തമിഴ്‌നാട് പൊലീസും കേരള പൊലീസും സംഭവ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മുകളിലേക്ക് കയറ്റി. തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: Three died After Car Plunges Into Gorge in Attapadi

To advertise here,contact us