പാലക്കാട്: പനി ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപം താമസിക്കുന്ന തൃക്കടീരി ആറ്റാശ്ശേരി സ്വദേശിനി റന ഫാത്തിമ(21) ആണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് പനിയുടെ ലക്ഷണമുള്ളതായി തോന്നിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും ശേഷം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വൈകുന്നേരത്തോടെ കൈകള്‍ വേദനിക്കുന്നതായി പറഞ്ഞ് പെൺകുട്ടി കിടക്കാന്‍ പോയി. രാത്രിയോടെ കുഴഞ്ഞുവീണ റനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പെട്ടെന്നുള്ള മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. പ്ലസ് ടുവിനുശേഷം എംബിബിഎസ് പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടി.
Content Highlights:mannarkkad student fever