പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ഓട്ടോയിൽ മറന്നുവെച്ച ബാഗ് ഉടമയ്ക്ക് തിരികെ നല്കി ഓട്ടോ തൊഴിലാളി. പള്ളിസ്ട്രീറ്റ് ഓട്ടോ തൊഴിലാളി സൈദ് മുഹമ്മദാണ് തന്റെ ഓട്ടോയില്‍ യാത്ര ചെയ്ത മൈലാത്ത എരുതേന്പതിയുടെ ബാഗ് തിരികെ നൽകിയത്. സൈദിന്റെ ഓട്ടോയില്‍ മൈലാത്ത ബാഗ് മറന്നുവെക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ബാഗ് കൊഴിഞ്ഞാമ്പാറ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഉടന്‍ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി ബാഗില്‍ ഉണ്ടായിരുന്ന 17000രൂപയും ബാങ്ക് പാസ്ബുക്ക് തുടങ്ങിയ പ്രധാന രേഖകളും സ്റ്റേഷനില്‍ വെച്ച് കൈമാറുകയായിരുന്നു.
Content Highlights: Auto-rickshaw driver returns bag left behind by elderly woman in Kozhinjampara