പാലക്കാട്: ഓപ്പറേഷന് തൂഫാന് പരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. പാലക്കാട് ഹേമാംബിക നഗറിലെ വനിതാ ഉദ്യോഗസ്ഥരുള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ സുദര്‍ശന, ജോണ്‍ സേവ്യര്‍ എന്നിവര്‍ക്കും സിവില്‍ പൊലീസ് ഓഫീസറായ രജീഷിനുമാണ് മര്‍ദ്ദനമേറ്റത്. മണ്ണാര്‍ക്കാട് തൃക്കാളൂര്‍ സ്വദേശി 27കാരനായ ദിനേശാണ് പൊലീസുകാരെ ആക്രമിച്ചത്. വാഹനം പൊലീസ് തടഞ്ഞ് പരിശോധിക്കുന്നതിനിടയിലായിരുന്നു സംഘം ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷന് തൂഫാന് അന്വേഷണം ഊര്ജ്ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൂഫാന് വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: Police Attacked During Operation Thoofan Inspection in Palakkad