ഷൊര്‍ണൂരില്‍ മൂന്നു പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഈ തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു

പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവിന് ഉള്‍പ്പെടെ ഈ നായയുടെ കടിയേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവിലായിരുന്നു സംഭവം. ഷൊര്‍ണൂര്‍ സ്വദേശികളായ ശശികല, മണികണ്ഠന്‍, കൃഷ്ണരാജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഈ തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തെരവുനായയുടെ ആക്രമണത്തിന് ഇരയാവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. മണികണ്ഠന്റെയും കൃഷ്ണരാജിന്റെയും പരിക്കുകള്‍ ഗുരുതരമായിരുന്നു. പ്രദേശവാസികളെയും വളര്‍ത്തുമൃഗങ്ങളെയും തുടര്‍ച്ചയായി ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന സംശയം നാട്ടുകാര്‍ മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. മലമ്പുഴ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് ഇതിന്റെ ജഡം മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Content Highlights: A stray dog confirmed to have rabies bit three people in Shornur

To advertise here,contact us