അര്‍ജന്റീന ഫുട്ബാൾ ടീമിന്റെ പതാകയില്‍ കെട്ടിതൂക്കിയ കല്ല് തട്ടി; കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്താണ് സംഭവം

പാലക്കാട് : ഫുട്ബാള്‍ ആവേശം കല്ലുകടിയായി. തൃത്താലയില്‍ അര്‍ജന്റീന ഫുട്ബാൾ ടീമിന്റെ പതാകയില്‍ കെട്ടിതൂക്കിയ കല്ല് വീശിയടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു. തൃത്താല പട്ടിത്തറ ചിറ്റപ്പുറത്താണ് സംഭവം. ചില്ല് തെറിച്ച് ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. ബസില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് വിവരം. പാലക്കാട് തൃത്താലയിലെ അര്‍ജന്റീന ഫാന്‍സിന്റെ ഫുട്ബാള്‍ ആവേശമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് പണിയാക്കിയത്.

Content Highlights: A stone tied to an Argentina flag hit a KSRTC bus window and broke it

To advertise here,contact us