ആലത്തൂരിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; മൂന്ന് പവൻ മാല കവർന്നു

രണ്ടുപേർ വയോധികയെ ബലമായി പിടിച്ചുനിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു

തൃശൂ‍ർ: ആലത്തൂരിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കൾ. വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. കുനിശ്ശേരി ചുണ്ണാമ്പുതറ രത്നവല്ലി (85) യുടെ കഴുത്തിലെ 3 പവന്റെ മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ച് കൊണ്ടുപോയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. രണ്ടുപേർ വൈയോധികയെ ബലമായി പിടിച്ചുനിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:Thieves snatch necklace from elderly woman living alone in Alathur

To advertise here,contact us