പാലക്കാട് ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കവെ യുവാവ് ഷോക്കേറ്റ് മരിച്ചു

അപകടത്തിന് പിന്നാലെ സതീഷിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സ്വദേശി സതീഷ് (33) ആണ് മരിച്ചത്. മേലാർകോട് ചിറ്റിലഞ്ചേരി വട്ടോംപാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.

സതീഷിന്റെ മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ സതീഷിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂർ പൊലീസാണ് പിടികൂടിയത്. അനധികൃതമായി വെെദ്യുതി ഉപയോഗിച്ചതിനാണ് നടപടി.

Content Highlight; A young man died of shock while fishing with electricity in Palakkad

To advertise here,contact us