പാലക്കാട് : പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്പി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്. പാലക്കാട് പട്ടാമ്പി ജിഎച്ച്എസ്എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളിൽ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ് കുട്ടിയെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. സ്കൂൾ പരിസരത്ത് വെച്ച് തന്നെയാണ് മർദ്ദനം നടന്നത്.
മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിൻ്റെ താഴ് ഭാഗത്തായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Content Highlight : A tenth-grade student was assaulted in Palakkad. The victim, Mohammed Abis, is a native of Pattambi.Police have registered a case and started an investigation into the incident