ഓടിക്കൊണ്ടിരിക്കെ പാലക്കാട് ലോറിക്ക് തീപിടിച്ചു; കത്തിനശിച്ചത് പഞ്ചസാര കയറ്റി വന്ന വാഹനം

ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. അഗ്നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Content Highlights: The lorry carrying sugar from Karnataka caught fire in Pathiripala, Palakkad

To advertise here,contact us