പാലക്കാട് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് കുത്തേറ്റു

സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പാലക്കാട് : പാലക്കാട് ഗുണ്ടാ ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. കൂറ്റനാട് കറുകപത്തുരിലെ സ്വകാര്യ ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു ആക്രമണം. കറുകപത്തുരിലെ സ്വകാര്യ ക്വാർട്ടേഴ്‌സ് ഉടമകൾക്കാണ് കുത്തേറ്റത്.

ക്വാർട്ടേഴ്‌സ് ഉടമ ഉസ്മാനെയും ബന്ധുവിനെയുമാണ് ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ആക്രമിച്ചത്. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight : Two people were stabbed in a goon attack in Palakkad. The attack took place at a private quarters in Karukapathur, Kootanad.

To advertise here,contact us