പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കാർ പൂർണമായും കത്തി നശിച്ചു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. വടക്കഞ്ചേരി ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അപകടത്തിൽ ആ‍ർക്കും ആളപായമില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല.

Content Highlight : Vadakkancherry house sees parked car engulfed in fire.The incident happened this evening.

To advertise here,contact us