പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി

പാലക്കാട് കുഴല്‍മന്ദം പല്ലന്‍ചാത്തന്നൂരിലാണ് സംഭവം

പാലക്കാട് : പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂർ നടക്കാവ് ശോഭാ നിവാസില്‍ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്. പാലക്കാട് കുഴല്‍മന്ദം പല്ലന്‍ചാത്തന്നൂരിലാണ് സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകൻ്റെ ഭാര്യയെ രാവിലെ 8:30 ഓടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാധാകൃഷ്ണൻ വീടിനകത്ത് വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Palakkad incident: Father-in-law beheads daughter-in-law and dies after consuming poison. The deceased is 76-year-old Radhakrishnan of Shobhanivas, Nadakkavu, Pallanchathannur.

To advertise here,contact us