പാലക്കാട്: നഗരത്തിലെ ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. അയ്യപുരം ശ്രീരാമ ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷണം പോയത്. രാത്രി ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് വിഗ്രഹം കവരുകയായിരുന്നു. രാവിലെ ക്ഷേത്രത്തിന്റെ നട തുറന്ന പൂജാരിയാണ് വിഗ്രഹം മോഷണം പോയത് അറിഞ്ഞത്.
Content Highlights: idol was stolen from a temple in Palakkad city