പാലക്കാട്: പാലക്കാട് വാഹനാപകടത്തില് സുഹൃത്തുക്കളായ യുവാക്കള്ക്ക് ദാരുണാന്ത്യം. കുന്നത്തൂര്മേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷയില് ഇടിച്ച് ബൈക്ക് മറിയുകയും ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights- Two men died an accident in palakkad