കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിത്താഴ്ന്നു; പട്ടാമ്പിയിൽ പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊപ്പം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അജ്മല്‍

പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ആമയൂരിലാണ് സംഭവം. വരിക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ പതിമൂന്നുവയസുകാരന്‍ അജ്മലാണ് മരിച്ചത്. വൈകുന്നേരം കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അജ്മല്‍.

Content Highlights: Thirteen-year-old boy drowns in pond in Amayoor, Pattambi

To advertise here,contact us