പാലക്കാട് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ഏകദേശം 25 വയസ് മാത്രം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്

പാലക്കാട്: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഒറ്റപ്പാലം മാനന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായി ചോറോട്ടൂര്‍ പ്രദേശത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഒറ്റപ്പാലം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 25 വയസ് മാത്രം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights:Palakkad youth found dead after being hit by train

To advertise here,contact us