പാലക്കാട് അനധികൃത വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവം; ഒരാൾ പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്ത് നിന്നാണ് ഇയാൾ പിടിയിലായത്

പാലക്കാട്: പാലക്കാട് അനധികൃത വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രദേശവാസിയായ ബാലകൃഷ്ണനെ(70)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഒറ്റപ്പാലത്ത് നിന്നാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റത് എന്ന് കണ്ടെത്തിയിരുന്നു. തുട‍ർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Content Highlight : Elderly man dies after being electrocuted by illegal electric fence; one arrested

To advertise here,contact us