പാലക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്

പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ദമ്പതികളുടെ മകൻ അഭിനവ്(15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയിരുന്നു. മരണത്തിൽ അധ്യാപികമാർക്കെതിരെ ആരോപണുയർന്നതിന് പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Palakkad 10th class student found dead inside his house

To advertise here,contact us