രഹസ്യ വിവരം ലഭിച്ചു;പാലക്കാട് നിന്ന് ഓട്ടോയില്‍ കടത്തുകയായിരുന്ന 2.30 കോടി രൂപ പിടികൂടി പൊലീസ്

പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്ത്

പാലക്കാട്: പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയില്‍ ഒറ്റപ്പാലത്തേക്ക് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ടുപേരാണ് പൊലീസിൻ്റെ പിടിയിലായത്. നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരാണ് പിടിയിലായത്.

പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പറമ്പ് ബൈപ്പാസിൽ വെച്ചായിരുന്നു അറസ്റ്റ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണ വ്യാപാരത്തിനായാണ് ഇരുവരും പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Content Highlight : Police seize Rs 2.30 crore smuggled in auto from Palakkad

To advertise here,contact us