പാലക്കാട് ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം; ഏഴ് വയസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു

കടിയേറ്റവരിൽ രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം. മൂന്നു മണിക്കൂറിനിടെ ആറ് പേർക്ക് കടിയേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്കൂൾ റോഡിൽ വെച്ച് പ്രദേശവാസികളായ വയോധിക അസ്മ, മധ്യവയസ്ക്കരായയ ബുഷറ, ഹൈറുന്നിസ എന്നിവർക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഒരേ നായയാണ് ആക്രമണം നടത്തിയത്.

മായന്നൂർ സ്വദേശിയായ നാരായണനും ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വെച്ച് നായയുടെ കടിയേറ്റു. ബസ് കയറാൻ എത്തിയതായിരുന്നു നാരായണൻ. മായന്നൂർ സ്വദേശിയായ ഏഴ് വയസുകാരൻ സ്വസ്ഥി കൃഷ്ണക്കും, മാതാവ് കൃഷ്ണപ്രിയക്കും മായന്നൂരിൽ വെച്ചും കടിയേറ്റു. കടിയേറ്റവരിൽ രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : Stray dog ​​attacks in Ottapalam, Palakkad; Six people, including a seven-year-old, were bitten

To advertise here,contact us