പാലക്കാട് ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു

പാലക്കാട്: പാലക്കാട് ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് നെട്ടന്‍കണ്ടന്‍ മുഹമ്മദ് ഫാസിലിന്റെയും മുഫീദയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുളള ചെറിയ ആള്‍മറയുളള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.

Content Highlights: A one and a half year old boy died after falling into a well in Palakkad.

To advertise here,contact us