പാലക്കാട് രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

സ്വര്‍ണം വിറ്റ് കിട്ടിയ പണമാണ് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി

പാലക്കാട്: മുണ്ടൂരില്‍ രേഖകളില്ലാതെ കൈവശം വെച്ച 48, 49000 രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ബാഗില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുമാണ് പണം കണ്ടെത്തിയത്. പ്രസാദ്, ധനഞ്ജയ് എന്നിവരാണ് മുണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. സ്വര്‍ണം വിറ്റ് കിട്ടിയ പണമാണ് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. രണ്ടുപേരെയും സ്റ്റേഷനിലേക്ക് മാറ്റി.

Content Highlights: Youths arrested with Rs 48 lakh in Palakkad without documents

To advertise here,contact us