ഒടുവില്‍ സേഫ് ലാന്‍ഡിങ്; പാലക്കാട് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു, യുവാക്കളെ താഴെയിറക്കി

പോലീസും എലിഫന്റ് സ്‌കോഡും സ്ഥലത്തെത്തിയിട്ടുണ്ട്

പാലക്കാട്: കുന്നത്തൂര്‍മേടിലെ കൃഷ്ണന്‍ കോവിലില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്ത് മൂന്നു യുവാക്കള്‍ ഉണ്ടായിരുന്നു. ഏറെനേരം ആന പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ആനയെ പിന്നീട് തളച്ചു. സ്ഥലത്തെത്തിയ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്നാണ് ആനയെ തളച്ചത്. ആനപ്പുറത്തിരുന്ന യുവാക്കളെ താഴെയിറക്കി.

ആനയെ തളയ്ക്കുന്നതിനായി പാപ്പാനെ എത്തിച്ചെങ്കിലും തളക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാനെ പരിക്കേറ്റു. ആനയ്ക്ക് പരിചയമുള്ള മറ്റൊരു പാപ്പാനെ എത്തിച്ച് ആനയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും അതും ഫലഫത്തായില്ല. തുടര്‍ന്നാണ് എലിഫന്‍റ് സ്ക്വാഡ് എത്തുന്നതും ആനയെ തളയ്ക്കുന്നതും.

Content Highlight; Elephant rampage in kunnathurmedu

To advertise here,contact us