വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിന് മര്‍ദനം; പാലക്കാട് ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം

രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു

പാലക്കാട്: പാലക്കാട് ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. ഒലവക്കോട്ടെ റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലാണ് ആക്രമണം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ മര്‍ദിക്കുകയും റിസപ്ഷനില്‍ കയറി അതിക്രമം നടത്തുകയും ചെയ്തു. ലോഡ്ജിലേക്കുഉള്ള വഴി തടസപ്പെടുത്തി വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് പറഞ്ഞതിനാണ് പരാക്രമണം. ഇന്ന് ഉച്ചക്കാണ് വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. രാത്രിയോടെ കൂടുതല്‍ ആളുകളുമായി എത്തി യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.

Content Highlights: Attack by youths at Palakkad lodge

To advertise here,contact us