അട്ടപ്പാടി: ആനക്കല്ല് ഊരിൽ ഭാര്യയുമായുള്ള തർക്കത്തിൽ ഇടപെട്ട യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. അട്ടപ്പാടി പുതൂർ ആനക്കല്ല് ആദിവാസി ഉന്നതിയിലെ ഈശ്വരൻ (35) ആണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ നാലിനാണ് ഓണാഘോഷങ്ങൾക്കിടെ ഭാര്യയുമായി ഉണ്ടായ തർക്കത്തിൽ ഇടപെട്ടതിന് പിന്നാലെ ഈശ്വരൻ നാട്ടുകാരനായ 24 കാരൻ മണികണ്ഠനെ കുത്തിക്കൊന്നത്. ആക്രമണ ശേഷം ഒളിവിൽ പോയ ഈശ്വരനെ സമീപത്തെ വനത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Content Highlights: Attappadi crime news