പരീക്ഷ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം മടങ്ങിയ ഒമ്പത് വയസുകാരനെ തെരുവുനായ ആക്രമിച്ചു

കുട്ടിയുടെ കൈക്ക് ഗുരുതരപരിക്ക്

പാലക്കാട്: ഷൊർണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ ഒമ്പത് വയസുകാരനായ മകൻ മുഹമ്മദ് ഫയിക്കിനാണ് കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിയെ തെരുവ് നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കാണ് ഗുരുതരപരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെ ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്‌കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിദ്യാർഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും വിദ്യാർത്ഥി ചികിത്സ തേടി.

Content Highlights: Stray dog attacked School student ​​in Shoranur

To advertise here,contact us