പാലക്കാട്: പട്ടാപ്പകല് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില് കൊല്ലങ്കോട് സ്വദേശിനിയായ യുവതി പൊലീസ് പിടിയില്. കൊല്ലങ്കോട് ചെമ്മണന്തോട് ഉന്നതിയിലെ ലക്ഷ്മി (33)യാണ് പിടിയിലായത്. പാലക്കാട് ടൗണ് സൗത്ത് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പ്രതി മേഴ്സി കോളേജ് മേഖലയില് താമസിക്കുന്ന സുധ പ്രേമിന്റെ വീട് കുത്തിത്തുറന്ന് വിലപിടിപ്പുളള പാത്രങ്ങളും സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. ലക്ഷ്മി എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളിലെ പ്രതിയാണെന്നാണ് വിവരം. പാലക്കാട് നഗരത്തില് നടന്ന കൂടുതല് മോഷണങ്ങളില് പ്രതിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Content Highlights: Woman arrested in theft case palakkad