കൊല്ലങ്കോട്: പാരമ്പര്യ വെടിക്കെട്ട് കലാകാരന് ചീരണി മുഹമ്മദ് റാവുത്തര്(80) നിര്യാതനായി. കേരളത്തിലെ പ്രശസ്തമായ നെന്മാറ-വല്ലങ്ങി വേല, കാവശേരി പൂരം, ചേലക്കര അന്തിമഹാകാളന്കാവ് വേല തുടങ്ങി ചെറുതും വലുതുമായ ഒരുപാട് ഉത്സവങ്ങള്ക്ക് വെടിക്കെട്ടൊരുക്കിയിട്ടുണ്ട്. കുഴിമിന്നലുകളുടെ പ്രയോഗത്തിന് പേരുകേട്ട ചീരണി മുഹമ്മദിന് അപകടങ്ങള് സംഭവിക്കാതെ വെടിക്കെട്ടൊരുക്കിയ കലാകാരന് എന്ന പേരും ഉണ്ട്.
ഭാര്യ: ഹാജിറ, മക്കള്: സക്കീര്ഹുസൈന്, അബുതാഹിര്, യൂനസ്, സൈനബ, ഷാബിദ,റഹ്മത്ത്. മരുമക്കള്: എ കമാലുദ്ദീന്, ഷാഹുല് ഹമീദ്, കെ കമാലുദ്ദീന്, റജീന, അബീദ, സുല്സിലത്ത്. സംസ്കാരം നടത്തി.
Content Highlights: Fireworks artist Muhammad Rawther passes away