പാലക്കാട്: വ്യവസായിയുടെ വീടിന് നെരെ ആസിഡ് ബോംബാക്രമണം. പാലക്കാട് പുലാപറ്റ ഉമ്മനഴി സ്വദേശി ഐസക് വര്ഗീസിന്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസ്സിലെ വൈരാഗത്തില് മറ്റൊരു വ്യവസായി ക്വട്ടേഷന് കൊടുത്തതാണെന്ന് ഐസക് വര്ഗീസ് ആരോപിച്ചു.
ആഗസ്റ്റ് 13 നായിരുന്നു സംഭവം. ആക്രമണത്തില് വീടിന്റെ ജനല്ച്ചില്ലുകള് തകര്ന്നു. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് പ്രതികളെയും വാഹന ഉടമയെയും തിരിച്ചറിഞ്ഞു.
Content Highlights: Acid bomb attack against industrialist's house