പാലക്കാട് : പാലക്കാട് വാടക വീട് കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. ചാലിശ്ശേരി സദേശി മണ്ണാരപറമ്പ് കളത്തുവളപ്പില് നിയാസ് (36) , പരുതൂര് സ്വദേശി മുക്കിലപീടിക പത്തപുരക്കല് സെയ്തലവി(31) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 69. 9 ഗ്രാം എംഡിഎംഎയും 3750 പാക്കറ്റ് ഹാൻസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlight : Drug trafficking centered around a rented house in Palakkad; Police arrest two people