പാലക്കാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം

പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. പാലക്കാട് ഒലവക്കോട് സ്വദേശികളായ തന്‍സീര്‍-ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

തിങ്കളാഴ്ചയാണ് യുവതിയെ ആശുപതിയില്‍ എത്തിച്ചത്. എന്നാല്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യഥാസമയം ചികിത്സ നല്‍കിയില്ലെന്നും ഇതേ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംഘം സ്ഥലത്തെത്തി. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്.

Content Highlights- New born baby dies during delivery surgery in Palakkad

To advertise here,contact us