കാൽ തെറ്റി കിണറ്റിൽ വീണു; പാലക്കാട് വയോധികയ്ക്ക് ദാരുണാന്ത്യം

ചുങ്കത്ത്പടിക്കല്‍ വീട്ടില്‍ വള്ളിയാണ് (80) മരിച്ചത്

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്ത്പടിക്കല്‍ വീട്ടില്‍ വള്ളിയാണ് (80) മരിച്ചത്. ഇന്ന് വൈകിട്ടോടു കൂടിയാണ് സംഭവം.

വീടിനു സമീപത്തെ കിണറ്റില്‍ വള്ളി കാൽ തെറ്റി വീഴുകയായിരുന്നു. കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

content highlights : Elderly woman in Palakkad dies after falling into well

To advertise here,contact us