25 അടിയിലധികം താഴ്ചയുളള ചെങ്കല്‍ ക്വാറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പാലക്കാട്

മിഥുന്റെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് ആനക്കരയില്‍ 25 അടിയിലധികം താഴ്ചയുളള ചെങ്കല്‍ ക്വാറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുന്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഥുനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടന്ന് കൊണ്ടിരിക്കവെയാണ് മൃതദേഹം കണ്ടെത്തുന്നത്. മിഥുന്റെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Content Highlights: Man Found Dead in Red Rock Quarry, Palakkad

To advertise here,contact us