പന്നിക്കെണി വെച്ചത് മകന്‍; കൈവിരലുകള്‍ അറ്റ മാതാവ് ഗുരുതരാവസ്ഥയില്‍

ഇന്ന് രാവിലെ ഏഴ് മണിക്കാണ് വീടിന് സമീപമുള്ള തൊടിയില്‍ സ്ഥാപിച്ചിരുന്ന പന്നിക്കെണിയില്‍ നിന്നും മാലതിക്ക് ഷോക്കേറ്റത്

പാലക്കാട് : പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വയോധികക്ക് പരിക്കേറ്റ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ മാലതിയുടെ മകന്‍ പ്രേംകുമാര്‍ ആണ് പന്നിക്കെണി വെച്ചതെന്ന് പൊലീസ് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന പ്രേംകുമാറിനെ വീടിന് സമീപത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് വീടിന് സമീപമുള്ള തൊടിയില്‍ സ്ഥാപിച്ചിരുന്ന പന്നിക്കെണിയില്‍ നിന്നും മാലതിക്ക് ഷോക്കേറ്റത്. അപകടത്തില്‍ മാലതിയുടെ ഇടതുകൈയിലെ കൈവിരലുകള്‍ അറ്റു. ഗുരുതരമായി പരിക്കേറ്റ മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോക്കേറ്റ് നിലവിളിച്ച മാലതിയുടെ ശബ്ദം കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിയെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

content highlights:

To advertise here,contact us