പാലക്കാട് ലോട്ടറിക്കടയില്‍ കവര്‍ച്ച; മോഷ്ടാക്കള്‍ കവര്‍ന്നത് 60,000 രൂപയുടെ ലോട്ടറിയും 5000 രൂപയും

ലോട്ടറിക്കടയ്ക്ക് മുന്‍പിലുള്ള പച്ചക്കറി കടയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ലോട്ടറിക്കടയില്‍ വന്‍ കവര്‍ച്ച. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ വിനായക ലോട്ടറി ഏജന്‍സിയില്‍ ആണ് കവര്‍ച്ച നടന്നത്. ലോട്ടറി കടയില്‍ നിന്നും 5000 രൂപയും 60,000 രൂപയുടെ ലോട്ടറിയും മോഷ്ടാക്കള്‍ കവര്‍ന്നു.

വ്യാഴാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തുന്നത്. ലോട്ടറിക്കടയ്ക്ക് മുന്‍പിലുള്ള പച്ചക്കറി കടയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പച്ചക്കറി കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

content highlights: Massive robbery at Palakkad lottery shop; Thieves steal lottery tickets worth Rs. 60,000 and Rs. 5,000

To advertise here,contact us