പാലക്കാട്: പാലക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയില്ബിജു (42) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കണ്ണംകുളം ഓട്ടോ സ്റ്റാന്‍ഡിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
content highlights: Auto driver faints and dies in Palakkad