തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

പാലക്കാട്: തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നെല്ലിമേട് സർക്കാർപതി ഊരിലെ എ.ബാലകൃഷ്ണൻ (35) ആണ് മരിച്ചത്. തേങ്ങ ഇടുന്നതിനിടെ തേങ്ങിൻ കുല താഴെ നിന്നിരുന്ന തൊഴിലാളിയുടെ തലയിൽ വീഴുകയായിരുന്നു.

Content Highlights Young man dies after coconuts falls on his head

To advertise here,contact us