ഭാര്യയ്‌ക്കൊപ്പെം ഹജ്ജ് കര്‍മത്തിനെത്തി; വടക്കഞ്ചേരി സ്വദേശി മക്കയില്‍ നിര്യാതനായി

മക്കയിലെ അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

വടക്കഞ്ചേരി: ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ എത്തിയ പാലക്കാട് വടക്കഞ്ചേരി സ്വദേശി നിര്യാതനായി. അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് നിര്യാതനായത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കാസിം യാത്ര തിരിച്ചത്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലെ അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാസിം ഹാജിയുടെ ബന്ധുക്കളെ ഹജ്ജ് വകുപ്പു മന്ത്രിയും ഹജജ് കമ്മിറ്റി ചെയര്‍മാനും ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: Vadakkancherry native who arrived in Makkah for Hajj has died

To advertise here,contact us