മുറ്റം നിറയെ കുഴികൾ; സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്കൂൾ മുറ്റത്ത് എടുത്തിരിക്കുന്നത്

പാലക്കാട്: ജൂൺ രണ്ടിന് സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ.എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.ഖോഖൊ പരിശീലനത്തിനായി സ്പെഷ്യൽ അക്കാദമി നിർമിക്കാൻ സ്‌കൂൾ മുറ്റത്ത് എടുത്ത കുഴികളാണ് ആശങ്കയുണ്ടാക്കുന്നത്.

10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്കൂൾ മുറ്റത്ത് എടുത്തിരിക്കുന്നത്. ഈ കുഴികൾ മറികടന്ന് വേണം പടലിക്കാട് എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജൂൺ രണ്ടിന് ക്ലാസ് മുറിയിലെത്താൻ. മാസങ്ങൾക്ക് മുമ്പ് അക്കാദമിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ എല്ലാം നിർത്തിവെക്കുകയായിരുന്നു.

ഇതോടെ അക്കാദമി കെട്ടിടം നിർമ്മിക്കാൻ തയ്യാറാക്കിയ വൻ കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. അതേസമയം സ്കൂൾ ചുറ്റുവട്ടത്ത്കുഴികൾ ഉള്ളതിനാൽ പഞ്ചായത്ത് സ്കൂളിന് ഇതുവരെ ഫിറ്റ്നസും നൽകിയിട്ടില്ല.

Content Highlights:Students at Padalikadu Government LP School are worried as school is about to open

To advertise here,contact us