വീട്ടിലേയ്ക്ക് ബൈക്കിൽ പോകവേ കാട്ടുപന്നിയിടിച്ച് യുവാവിന് പരിക്ക്; തോളെല്ല് പൊട്ടി; പല്ലുകൾ നഷ്ടമായി

തിരുപ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്

പാലക്കാട്: പാലക്കാട് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കരിമ്പ മൂന്നേക്കര്‍ കുഞ്ചീരത്ത് വീട്ടില്‍ കെ സന്ദീപിനാണ് (30) പരിക്കേറ്റത്. തിരുപ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

മരുതുംകാട് ആനക്കല്ലിന് സമീപത്തുവെച്ച് കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. തോളെല്ലിന് പരിക്കേറ്റ സന്ദീപിനെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്‍ നിരയിലുള്ള പല്ലുകൾ നഷ്ടമായി. പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണെന്നാണ് വിവരം.

content highlights: Biker injured after being hit by wild boar on way home

To advertise here,contact us