പാലക്കാട് ഒറ്റപ്പാലത്ത് റോഡരികില്‍ 23 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

23.65 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. 23.65 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പഴയ ഇംപീരിയല്‍ തിയേറ്ററിന് സമീപത്തായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ഉപേക്ഷിച്ച പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

content highlights: 23 kg of ganja found abandoned on the roadside in Ottapalam

To advertise here,contact us