ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല; നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും

പാലക്കാട്: നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. ഇന്നലെ ഉച്ചയോടെയാണ് നെല്ലിയാമ്പതി പോബ്‌സ് എസ്റ്റേറ്റിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ പുലി ചത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.

Content Highlights: Injured Leopard died in Nelliampathi Palakkad

To advertise here,contact us